2008, നവംബർ 19, ബുധനാഴ്‌ച

തോണി


യാത്ര തുടങ്ങുമ്പോഴെ തോണി പുഴക്കു നടുവിലാണ്
ഞാനതിലേക്ക് നീന്തിക്കയറുകയായിരുന്നു…..
പതുക്കെ പതുക്കെ ഒഴുക്കു കൂടി
ഇരുവശത്തു നിന്നും പുഴ വണ്ണം വച്ച്, കര കാണാതെയായി
തുഴക്കാര്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു
അവരുടെ പങ്കായങ്ങള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു
തുഴയാന്‍ എന്റെ കൈയില്‍ പങ്കായമില്ല
കൈ കൊണ്ടു തുഴഞ്ഞു ഈ തോണി എങ്ങിനെ ഞാന്‍……
ഇതാ തൊണി കടലിലേക്ക്…….

വഴി


വഴിയുടെ നീളം ഞാനായി കൂട്ടിയതാണ്
വളഞ്ഞ വഴി തിരഞ്ഞെടുത്തു
തിരക്കില്‍ നിന്നൊഴിഞ്ഞു നടക്കാന്‍
കാഴ്ചകള്‍ കാണാന്‍, യാത്രയുടെ രസം നുകരാന്‍
ലക്ഷ്യ്ത്തിലെത്തുമെന്നു ഉറപ്പുണ്ടായിരുന്നു
പക്ഷെ…….
യാത്ര മുഴുവനാകും മുന്‍പു സന്ധ്യ ആകുമെന്നും
ഞാന്‍ തനിച്ച് ആണെന്നും തീരെ ഓര്‍ത്തില്ല
വഴിയില്‍ സത്രങ്ങളില്ല വഴിയാത്രക്കാര്‍ പോലുമില്ല
ഇനി ഞാനെന്തു ചെയ്യും??????

2008, നവംബർ 18, ചൊവ്വാഴ്ച

ജീവിതം

ജീവിതം
പല കള്ളികളായി തിരിച്ച്, അടുക്കി, ഒതുക്കി
ഓരോ നിറങ്ങള്‍ കൊടുത്തു സൂക്ഷിച്ചു വച്ചു
ഒടുവില്‍ ഉപയോഗിക്കതെ ചിതലരിച്ച് പൊടിഞ്ഞ് കാറ്റില്‍ അലിഞ്ഞു….
ചിത്രം വര പോലെയാണു ജീവിതമെങ്കില്‍
അഞ്ചു നിമിഷം മതി........
പാമ്പിനെ വഴിയാക്കാം, വഴിയെ തിരിച്ചു പാമ്പുമാക്കാം
കയ്യില്‍ ക്യാന്‍വാസും ചായക്കൂട്ടുകളും വേണമെന്നു മാത്രം

ഓണം


ഓര്‍മ്മയില്‍ ഒരോണക്കാലം തെളിയുന്നു......
വെളുപ്പിനു ഇത്തിരിവെട്ടത്തില്‍ ഒരുക്കാറുള്ള പൂക്കളം
അമ്മ കാണാതെ കക്കാറുള്ള ത്രിക്കാക്കരപ്പന്റ്റെ അടനിവേദ്യം
ജനല്‍ക്കമ്പിയുടെ മഴത്തണുപ്പില്‍ മുഖം ചേര്‍ത്തു കാണാറുള്ള പുലികളി

ഓര്‍മ്മയില്‍ ഒരോണക്കാലം തെളിയുന്നു......
മാന്തോപ്പില്‍ ചിതറിക്കിടക്കുന്ന വെയില്‍ചീളുകള്‍ ചവിട്ടാതെ
ഓണത്തുമ്പിയുടെ സംഗീതത്തിനു ശ്രുതിയൊപ്പിച്ചു പൂ പറിക്കാന്‍ കൈകോര്‍ത്ത് നടന്ന കാലം

നീയറിഞ്ഞിരുന്നോ സഖി.........
എന്റ്റെ ഓണങ്ങളില്‍ കോടിയുടെ സുഗന്ധം നിറച്ചിരുന്നതു നീയാണ്
എന്റ്റെ ഓണങ്ങളെ പൂക്കളുടെ വര്‍ണ്ണങ്ങള്‍ കൊണ്ടു ചമയിച്ചൊരുക്കിയതും നീയാണ്

ഇടം കയ്യില്‍ പൂക്കൂടയുമായി ഞാനിന്നും നടക്കാറുണ്ട്
പക്ഷെ....
വലം കയ്യില്‍ നിണ്ടെ സ്നേഹസ്പ്പര്‍ശമില്ലെന്നു മാത്രം

നിന്നെയൊര്‍ക്കുമ്പോള്‍
മനസ്സിലിന്നും ഒരോണക്കാലം തെളിയുന്നു.....